റാബിറ്റ് ഫ്രം കാലിഫോര്‍ണിയ

കാലിഫോര്‍ണിയ വൈറ്റ് എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ റാബിറ്റ് ഇറച്ചിയ്ക്കും മറ്റും വേണ്ടി ഉപയോഗിക്കുന്ന ഒരു വളര്‍ത്തിനമാണ്. മൂന്ന് മുതല്‍ നാലേ മുക്കാല്‍ കിലോ വരെ തൂക്കമുള്ള ഇവയ്ക്ക് നല്ല നീളമേറിയ ചെവികളാണുള്ളത്. 1920ല്‍ സൗത്തേണ്‍ കാലിഫോര്‍ണിയയിലാണ് ഇതിനെ ആദ്യമായി ബ്രീഡ് ചെയ്തത്. ഹിമാലയന്‍ എന്ന ഇനത്തെ ചിന്‍ജില്ലയുമായി ക്രോസ് ബ്രീഡ് ചെയ്താണ് ഇവയെ ഉത്പാദിപ്പിച്ചത്.
ഇന്ന് മുയലിറച്ചി രംഗത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റ് ഉള്ളത് ഇവയുടെ മാംസത്തിനാണ്. 1930 കളിലാണ് ഈ ഇനത്തിന് പ്രചാരം ലഭിച്ചത്. റാബിറ്റ് ഷോ കളിലേയും താരമാണിത്. തൂവെള്ള നിറമാണെങ്കിലും ഡാര്‍ക്ക് ബ്രൗണ്‍ നിറം മൂക്ക്, ചെവി, വാല്‍,കാല്‍ എന്നീ ഭാഗത്തായി കാണാം. ചെറിയ കഴുത്താണ് ഇവയ്ക്ക്. പിങ്ക് നിറത്തിലെ കണ്ണാണ് ഇവയുടെ പ്രധാന ആകര്‍ഷണം.
കോട്ടയം നാഗമ്പടം മൈതാനിയിൽ സെപ്തംബർ രണ്ട് മുതൽ 15 വരെ നടക്കുന്ന ഫ്‌ളവേഴ്‌സ് ഓണം എക്‌സ് പോയുടെ മാറ്റ് കൂട്ടാന്‍ കാലിഫോര്‍ണിയ റാബിറ്റും എത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here