ഒളിംപിക്സില്‍ മോശം പ്രകടനം നടത്തിയവരെ ഖനികളില്‍ പണിയെടുപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ

ഉത്തരകൊറിയയില്‍ നിന്നും ഒളിംപിക്സില്‍ പങ്കെടുത്ത് മോശം പ്രകടനം നടത്തിയവരെ ഖനികളില്‍ പണിയെടുപ്പിക്കാന്‍ നിര്‍ദേശം. 31 താരങ്ങളാണ് ഇത്തവണ ഉത്തര കൊറിയയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുത്തത്. രാജ്യത്തലവന് കിംങ് ജോംഗ് ഉന്‍ ന്റേതാണ് നിര്‍ദേശം.
രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഉത്തര കൊറിയ റിയോ ഒളിംപിക്സില്‍ നിന്ന് സ്വന്തമാക്കിയത്. അഞ്ച് സ്വര്‍ണ്ണത്തിലേക്ക് മെഡല്‍ പട്ടിയ ഉയര്‍ത്തണം എന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് യാഥാര്‍ത്ഥ്യമാകാതെ വന്നതോടെയാണ് കളിക്കാര്‍ക്കെതിരെ ശിക്ഷാ നടപടികളുമായി എത്തിയത്. ഇതില്‍ സ്വര്‍ണ്ണം വെള്ളി എന്നിവ നേടിയവര്‍ക്ക് കാറും, വലിയ വീടും, ഉയര്‍ന്ന റേഷനും നല്‍കാനും തീരുമാനം എടുത്തു. തീരെ മോശം പ്രകടനം നടത്തിയവര്‍ക്കാണ് ഖനികളില്‍ പണിയെടുക്കേണ്ടി വരിക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here