ഒളിമ്പിക്‌സിലെ മോശം പ്രകടനം; ഇന്ത്യയെ വിമർശിച്ച് വിദേശ മാധ്യമങ്ങൾ

റിയോ ഒളിമ്പിക്‌സിലെ മോശം പ്രകടനത്തിൽ ഇന്ത്യയെ പരിഹസിച്ച് വിദേശ മാധ്യമങ്ങൾ. 1.2 ബില്യൺ ജനങ്ങളുള്ള ഇന്ത്യ നഷ്ടപ്പെട്ട രണ്ട് മെഡലുകളിലാാണ് ആഘോഷിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമ പ്രവനർത്തകനായ പിയേഴ്‌സ് മോർഗൻ ട്വിറ്ററിൽ കുറിച്ചു.
ഒളിമ്പിക്‌സിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രാജ്യം എന്നാണ് ഇന്ത്യയെ ന്യൂസിലാന്റ് ഹെറാൾഡ് വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് പിയേഴ്‌സ് തന്റെ ട്വീറ്റിലുടെ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയത്.
ഇതിനു പിന്നാലെ ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനും ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. രണ്ടു മെഡലുകൾ മാത്രം നേടിയ ഇന്ത്യയുടെ ആഘോഷത്തെയാണ് മോർഗൻ പരിഹസിച്ചത്.
1.2 ബില്യൺ ജനങ്ങളുള്ള ഇന്ത്യ നഷ്ടപ്പെട്ട രണ്ട് മെഡലുകളിലാാണ് ആഘോഷിക്കുന്നത്. എത്ര അമ്പരപ്പിക്കുന്ന ഒന്നാണിത്’
– പിയേഴ്‌സ് മോർഗൻ
ജനസംഖ്യയുടെയും ജി.ഡി.പിയുടെ കാര്യം നോക്കുമ്പോൾ ഇന്ത്യയുടെ നേട്ടം ഏറ്റവും മോശമാണെന്ന് സമർത്ഥിക്കാനാണ് ന്യൂസീലാന്റ് ഹെറാൾഡ് ശ്രമിക്കുന്നത്. ഇതിൽ
പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇന്ത്യയെ കളിയാക്കുന്നത്.
‘മെഡൽ ലിസ്റ്റിൽ 67ആം സ്ഥാനത്തെത്താൻ ഒരു സിൽവർ മെഡലും ഒരു വെങ്കല മെഡലും മതിയാകും. എന്നാൽ ജനസംഖ്യയും ജി.ഡി.പിയും നോക്കുമ്പോൾ മെഡൽ ടേബിളിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യയുടേത് എന്നും ലേഖനം വ്യക്തമാക്കുന്നു. ഇതിനു പുറമേ നർസിങ്ങിന്റെ ഉത്തേജക വിവാദത്തെക്കുറിച്ചും, ഉദ്യോഗസ്ഥരുടെ സെൽഫിയെക്കുറിച്ചുമെല്ലാം ലേഖനം ചർച്ച ചെയ്തിരുന്നു.
ഇന്ത്യയെ വിമർശിച്ചുകൊണ്ടുള്ള മോർഗന്റെ ട്വീറ്റിനെ വിമർശിച്ച് ഒട്ടേറെ ഇന്ത്യക്കാർ രംഗത്തെത്തി. ബ്രിട്ടൺ തങ്ങൾക്ക് ഇഷ്ടമുള്ള ഇനങ്ങൾ ഒളിമ്പിക്‌സിൽ കുത്തി നിറച്ചത് മറക്കരുതെന്നും ട്വീറ്റുകളിൽ നിറഞ്ഞു.
Country with 1.2 billion people wildly celebrates 2 losing medals. How embarrassing is that? https://t.co/FYSBM7ErAf
— Piers Morgan (@piersmorgan) August 24, 2016
@piersmorgan Piers bhai, celebrating someone/something might be an embarrassment in your culture, not here. Never.
— vigo (@antemundane) August 24, 2016
Dear @piersmorgan , not as embarrassing as what you doing since ages like racism, divide and rule, invasion, and human rights violations.
— TheBBC (@BabaBakChod) August 24, 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here