ഡോ. ഷാനവാസിന്റെ മരണം പോലീസ് അന്വേഷണം ആരംഭിച്ചു ; ഫ്‌ളവേഴ്‌സ് തെളിവ് നൽകി

അന്വേഷണ സംഘത്തിന് ഫ്‌ളവേഴ്‌സ് തെളിവ് നൽകി

ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്ന ‘ശേഷം’ എന്ന അന്വേഷണാത്മക പരിപാടിയും , www.twentyfournews.com ഉം പുറത്തു കൊണ്ട് വന്ന ഡോ.ഷാനവാസിന്റെ ദുരൂഹ മരണം സംബന്ധിച്ച സംശയങ്ങളും, തെളിവുകളും മുൻ നിർത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

ഒരു രൂപാ പോലും പ്രതിഫലം പറ്റാതെ തന്റെ ആരോഗ്യവും സമയവുമെല്ലാം എന്തിന് , തന്റെ ശമ്പളം പോലും പാവങ്ങളുടെ ചികിത്സയ്ക്കും വിശക്കുന്നവരുടെ വിശപ്പകറ്റുവാനും വിനിയോഗിച്ചിരുന്ന പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. ഷാനവാസ് പി.സിയുടെ മരണമാണ് ഒന്നര വർഷങ്ങൾക്കിപ്പുറവും നീതി കാത്തു കിടക്കുന്നത്.

മരിക്കുമ്പോൾ 36 വയസ്സു മാത്രമുണ്ടായിരുന്ന നിലമ്പൂര്‍ വടപ്പുറം സ്വദേശിയാണ് ഷാനവാസ്.

സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു എന്നായിരുന്നു ആദ്യം വാർത്തകൾ എത്തിയത്.

വൻ മരുന്നു മാഫിയകളുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ അന്യായമായ സ്ഥലം മാറ്റത്തിനെതിരെ നടത്തിയ പോരാട്ടത്തിനൊടുവില്‍, അധികാര കേന്ദ്രങ്ങളില്‍നിന്ന് തിരിച്ചടി നേരിട്ട്, കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നു ആ ദിനങ്ങളിൽ ഷാനവാസ്. പക്ഷെ അടുപ്പമുള്ളവർ ആ വാർത്തകളോട് സന്ധിയായില്ല.

ഈ വിഷയത്തിൽ ഫ്‌ളവേഴ്‌സ് ‘ശേഷ’വും www.twentyfournews.com തയ്യാറാക്കിയ റിപ്പോർട് ഇവിടെ വായിക്കുക.

http://twentyfournews.com/controversial-death-of-dr-shanavas-in-kerala-was-it-a-murder/

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top