ഇറ്റലിയിലെ ഭൂചലനം; മരണം 250 ആയി

ഇറ്റലിയിൽ ബുധനാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 300 ഓളം പേർക്ക് പരിക്കേറ്റു. 100 ലേറെ പേരെ കാണാതായി. ഇതേ തുടർന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. യുദ്ധത്തേക്കാൾ ഭയാനകമായ അവസ്ഥയാണ് ഇറ്റലിയിൽ നിലനിൽക്കുന്നതെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
റോമിൽനിന്ന് നൂറ് കിലോമീറ്റർ വടക്ക് കിഴക്ക് പെറൂജിലാണ് ബുധനാഴ്ച പുരലർച്ച ഭൂചലനമുണ്ടായത്. 150 കിലോമീറ്റർ വരെയാണ് ഭൂചലനത്തിന്റെ ആഘാതം നിലനിന്നത്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കി.
പർവ്വതങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇത് രക്ഷാപ്രവർത്തനത്തെ ഏറെ ബാധിക്കുകയും മരണ സംഖ്യ ഉയരാൻ കാരണമാകുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here