പഹല്‍ഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചതായി വിവരം

രാജ്യത്തെ നടുക്കിയ ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തിലും പഠിച്ചതായി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ദ റസിഡന്റ് ഫ്രണ്ടിന്റെ മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ കേരളത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ശ്രീനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. കേരളത്തില്‍ ഏത് സ്ഥാപനത്തിലാണ് ഇയാള്‍ പഠിച്ചത് എന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. (Pahalgam attack mastermind studied in kerala)
പഹല്‍ഗാം ആക്രമണത്തിന് പുറമേ 2020 മുതല്‍ 2024 വരെ കശ്മീരില്‍ നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 2023 ല്‍ മധ്യ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങള്‍, ബിജ്‌ബെഹ്ര, ഗഗാംഗീര്‍, ഗണ്ടര്‍ബാലിലെ ഇസഡ്-മോര്‍ ടണല്‍ എന്നിവിടങ്ങളില്‍ ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ തുടങ്ങിയവയില്‍ ഇയാള്‍ നേരിട്ടോ അല്ലാതെയോ പങ്കെടുത്തതായാണ് വിവരം.
ഏപ്രില്‍ 2022നാണ് എന്‍ഐഐ ഇയാള്‍ ഭീകരവാദിയാണെന്ന് സ്ഥിരീകരിക്കുന്നത്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായും ഷെയ്ഖ് സജ്ജാദ് ഗുല്‍ സഹകരിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. ലഷ്‌കര്‍ ഇ ത്വയ്ബയുടെ കശ്മീരിലെ പ്രതിനിധിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്. ശ്രീനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും എംബിഎ എടുക്കുകയും കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. കശ്മീരിലേക്ക് മടങ്ങിയ ശേഷം ഷെയ്ഖ് സജ്ജാദ് ഗുല്‍ സ്വന്തമായി ഒരു ഡയഗ്നോസിസ് ലാബും നടത്തിവരികയായിരുന്നു.
Story Highlights : Pahalgam attack mastermind studied in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here