Advertisement

‘രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കണം’; നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

2 hours ago
1 minute Read
kanthapuram ap aboobakar eid wish

നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എല്ലാ ജനങ്ങൾക്കും മാതൃകയായിരുന്നു മുഹമ്മദ് നബി. സംസ്കാരവും നീതിയും മനുഷ്യത്വവും ഒരുപോലെ നബി മനസിലാക്കി തന്നിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കി . പരസ്പര സഹായവും സൗഹൃദവും നിലനിർത്തി മുന്നോട്ടുപോകണം. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഓരോരുത്തരും പ്രവർത്തിക്കണമെന്നും കാന്തപുരം വ്യക്തമാക്കി. ഓണത്തോടൊപ്പം നാളെയാണ് നബിദിനവും ആചരിക്കുക.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ഇസ്‌ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. ഈ ദിവസം പള്ളികളിലും വീടുകളിലും പ്രാർത്ഥനകളും പ്രത്യേക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുക. മീലാദ് റാലികൾ, പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.

Story Highlights : Kanthapuram nabi day wishes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top