അധികമാരും അറിയാത്ത 10 ഹില്ല് സ്‌റ്റേഷനുകൾ

കൗസാനി, ഉത്തരാഘണ്ട്

മാർച്ച്, മെയ് മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനിയോജ്യമായ സമയം. പൈൻ കാടുകളും, തെയില തോട്ടങ്ങളുമൊക്കെ കൂടി സ്വിറ്റ്‌സർലന്റിനെ ഓർമിപ്പിക്കും ഈ പ്രദേശം. ബൈജ്‌നാഥ് ക്ഷേത്രം, രുദ്രധാരി വെള്ളച്ചാട്ടം, അനശക്തി ആശ്രം എന്നിവയാണ് അവിടം സന്ദർശിക്കുമ്പോൾ കാണാനുള്ള മറ്റ് ഇടങ്ങൾ.

ചൗകോരി, ഉത്തരാഘണ്ട്

2

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടുത്തെ പ്രഭാതം കണ്ടിരിക്കണം. ഏപ്രിൽ, ജൂൺ മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനിയോജ്യമായ സമയം. കപിലേശ്വർ മഹാദേവ്, ഉൽക ദേവി ടെംപിൾ, ജയന്തി ടെംപിൾ എന്നിവയാണ് അടുത്തുള്ള മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

കനാട്ടൽ, മുസ്സൂരി

3

പ്രകൃതിയെ തൊട്ടറിയണമെങ്കിൽ ഇവിടെ തന്നെ പോകണം. മൂസ്സൂരിയിൽ നിന്നും 38 കിലോമീറ്റർ അകലെയാണ് ഈ കൊച്ചു ഹിൽസ്‌റ്റേഷൻ. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഉത്തമം. അവിടുത്തെ ആപ്പിൾ തോട്ടങ്ങളും, പൂന്തോട്ടങ്ങളും, വെള്ളച്ചാട്ടവും, മനസ്സും കണ്ണും ഒരു പോലെ കുളിർമ്മയേകുന്നു.

ഖട്ടി, ഉത്തരാഘണ്ട്

ഇന്ത്യയിലെ ബെസ്റ്റ് സമ്മർ ഹോളിഡേ ഡെസ്റ്റിനേഷനാണ് ഖട്ടി.

പൊന്മുടി, കേരള

തിരുവനന്തപുരത്താണ് പൊന്മുടി. ഒരു മലയാളി ആണെങ്കിൽ ഇവിടെ ഒരു രാത്ര തങ്ങി ഒരു പുലരിയും കണ്ടിരിക്കണം. കണ്ണാടി പോലെ തിളങ്ങുന്ന കല്ലാർ പുഴയും, തെയില തോട്ടങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

തവാങ്ങ്, അരുണാചൽ പ്രദേശ്

6 hil
മാർച്ച മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനിയോജ്യമായ സമയം. സമുദ്രനിരപ്പിൽ നിന്നും 10,00 അടി മുകളിലാണ് ഈ ഹില്ല സ്‌റ്റേഷൻ. ഇവിടെ സ്ഥിതിചെയ്യുന്ന ബുദ്ദിസ്റ്റ് മൊണാസ്ട്രിയാണ് ഇവിടുത്തെ ഹൈലൈറ്റ്.

ഹഫ്‌ളോങ്ങ്, ആസ്സാം

7

2 ലക്ഷത്തിൽ പരം വിവിധയിനം പൂക്കളാണ് ഇവിടെ നിങ്ങളെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ്് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനിയോജ്യമായ സമയം. ഇവിടുന്ന് മടങ്ങുമ്പോൾ ഹാഫ്‌ളോങ്ങ് നദിയും, ബ്ലൂ ഹിൽസും കാണാതെ പോയാൽ അത് വൻ നഷ്ടമായിരിക്കും.

യെർകാട്, തമിഴ് നാട്

8

ചെറു ട്രെക്കിങ്ങിനും മറ്റും പറ്റഇയ സ്ഥലമാണ് യെർക്കാട്. കാടുകൾക്കിടയിലൂടെ ഉള്ള നടത്തം, ബോട്ടിങ്ങ് എന്നിവ നിങ്ങൾക്ക് ഉണർവേകും. യെര്ക്കാടിന്റെ ഉച്ചിയിലെത്തി അവിടെ സ്ഥിതി ചെയ്യുന്ന സെർവരായൻ ക്ഷേത്ര സന്ദർശനം കൂടിയാകുമ്പോൾ നിങ്ങളുടെ മറക്കാനാകാത്ത യാത്രകളുടെ പട്ടികയിൽ ഈ സ്ഥലവും ഇടം പിടിക്കും..ഉറപ്പ് !!

പെല്ലിങ്ങ്, സിക്കിം

9

പ്രകൃതിയും, ആത്മീയതയും ഇതുപോലെ ഇഴുകി ചേർന്ന മറ്റൊരു പ്രദേശവും ഈ ഭൂഘണ്ടത്തിൽ ഉണ്ടാവില്ല. നിരവധി മൊണാസ്ട്രികളുണ്ട് ഇവിടെ സന്ദർശിക്കാൻ.
ഷിമോഗ, കർണാട

10 hil

കർണാടകയെ പറ്റി കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക കൂർഗും മൈസൂറും മാത്രമാണ്. എന്നാൽ ഷിമോഗ അവയിൽ നിന്നൊക്കെ വ്യത്യസ്ഥവും സുന്ദരവുമാണ്. ജൂലൈ മുതൽ നവമ്പർ വരെയാണ് ഇവിടം സന്ദർശിക്കാനുള്ള അനുയോജ്യമായ സമയം. ഇവിടുത്തെ ജോഗ് ഫോൾസ് എന്ന വെള്ളച്ചാട്ടം കണ്ടിരിക്കേണ്ട ഒന്നാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top