Advertisement

കാശ്മീരിന് മേൽ പാക്കിസ്ഥാന് അവകാശമില്ലെന്ന് മഹ്ബൂബ

August 27, 2016
0 minutes Read

കാശ്മീരിന് മേൽ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. കാശ്മീർ താഴ് വരയിലെ എല്ലാ പ്രശ്‌നങ്ങൾക്കും പിന്നിൽ പാക്കിസ്ഥാനാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരികത്കവെയാണ് പ്രതികരണം.

മോഡി പ്രധാനമന്ത്രിയായിരിക്കെ ഈ കാശ്മീർ വിഷയം പരിഹരിക്കാനായില്ലെങ്കിൽ ഇനി ഒരിക്കലുമാകില്ലെന്നും മഹ്ബൂബ പറഞ്ഞു. പാക്കിസ്ഥാനിലെ വിഘടന വാദികളുടെ പ്രകോപനങ്ങളെ തുടർന്ന് കാശ്മീരിലെ യുവാക്കൾ സുരക്ഷാ ഉദ്യോഗസ്ഥരേയും പോലീസ് സ്‌റ്റേഷനേയും ആക്രമിക്കുകയാണെന്നും അവർ പറഞ്ഞു.

സമാധാനമാണ് ആവശ്യം. യുവാക്കളുടെ ജീവൻ സംരക്ഷിക്കാൻ സഹായിക്കണമെ ന്നും മഹ്ബൂബ വിഘടന വാദികളോട് ആവശ്യപ്പെട്ടു. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ 69 പേരാണ് കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top