ആറ് മാസം പ്രായമായ കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം

തൃശ്ശൂർ കൂത്താമ്പുള്ളിയിൽ ആറുമാസം പ്രായമായ കുഞ്ഞിനടക്കം മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു. കൂത്താമ്പുള്ളി ചാമ്പുണ്ഡി നഗർ വിനോദ് കുമാറിന്റ െആറ് മാസം പ്രായമായ മകൾ താര, കൂത്താമ്പുള്ളി സ്വദേശി മുരളീ കൃഷ്ണൻ (45), ആദർശ് (3) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കുഞ്ഞിനെ കാലിൽ കിടത്തി കുളിപ്പിക്കുന്നതിനിടയിൽ നായ കടിക്കുകയായിരുന്നു. കുഞ്ഞിന്റെ വയറ്റിലാണ് കടിയേറ്റത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News