പെരുമ്പാവൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം

ഇന്ന് പുലര്‍ച്ചെ പെരുമ്പാവൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം. പെരുമ്പാവൂരിലെ വെങ്ങോലയിലാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കവര്‍ച്ചക്കാര്‍ എടിഎം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പുറം ചട്ട പൊളിഞ്ഞപ്പോള്‍ തന്നെ സുരക്ഷാ അലാറം മുഴങ്ങി. ബാങ്ക് അധികൃതരും പോലീസും എത്തിയപ്പോഴേക്കും കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. സിസിടിവി യില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News