അങ്കണവാടികളിൽ കുടിവെള്ള പരിശോധന

സംസ്ഥാനത്തെ മുഴുവൻ അങ്കൺവാടികളിലും ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം വിശദമയി പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര നിർദ്ദേശം.

വനിതാ – ശിശു വികസന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലെ ഭൂഗർഭ ജല ബോർഡാണ് അങ്കണവാടികളിൽ ഉപയോഗിക്കുന്ന വെള്ളത്തെ കുറിച്ച് പഠനം നടത്തുക.

കേരളത്തിലെ അങ്കണവാടികളുടെ വിശദ പട്ടിക ബോർഡിന്റെ കേരള മേഖലാ ഓഫീസ് സംസ്ഥാന സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ചില അങ്കണവാടികളിൽ പ്രത്യേകിച്ച്, ജലക്ഷാമം നേരിടുന്ന മേഖലകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന.

മറ്റ് സംസ്ഥാനങ്ങളിലെ അങ്കണവാടികളിലും പരിശോധന നടത്തും. എല്ലാ വർഷവും ഏപ്രിലിൽ ബോർഡ് സംസ്ഥാനത്തെ പൊതു സ്ഥലങ്ങൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താറുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top