ചൈനയുടെ ഫ്രോസൺ ബ്യൂട്ടി

കണ്ടാൽ 30, കൂടി വന്നാൽ 35, അതിനപ്പുറം തോന്നിക്കില്ല ലിയോ സിയോചിങ്ങ് എന്ന ഈ ചൈനീസ സുന്ദരിക്ക്. ചൈനീസ് സിനിമകളിലെ നിറ സാനിധ്യമായ സിയോചിങ്ങിന് പക്ഷേ പ്രായം 66 !!

1950 ഒക്ടോബർ 30 ന് ജനിച്ച ഇവരെ ചൈനയിൽ ‘ഫ്രോസൺ ബ്യൂട്ടി’ എന്നാണ് വിളിക്കുന്നത്. 1999 ൽ ഫോർബ്‌സ് മാഗസിൻ പുറത്തുവിട്ട സമ്പന്നരുടെ പട്ടിക പ്രകാരം ചൈനയിലെ ഏറ്റവും ധനികരായ 50 പേരിൽ ഒരാളാണ് സിയോചിങ്ങ്.

വാട്ട് എ ഫാമിലി, ഹിബിസ്‌കസ് ടൗൺ, എ വൈൽഡ് ഫീൽഡ്, തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും, നിരവധി തവണ മികച്ച നടിക്കുള്ള ഹൺഡ്രെഡ് ഫഌവേഴ്‌സ് അവാർഡിന് അർഹയാവുകയും ചെയ്തിട്ടുണ്ട് ഇവർ.

എന്നാൽ എന്താണ് ഈ സുന്ദരചർമത്തിനു പിന്നിൽ ?? ജനങ്ങൾ ഉഹിക്കുന്നത് പോലെ പ്ലാസ്റ്റിക് സർജറിക്കൊന്നും താൻ വിധേയ ആയിട്ടില്ലെന്ന് താരം ഉറപ്പിച്ച് പറയുന്നു. എന്നിരുന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പോഴും അജ്ഞാതം.

ഫോട്ടോ ഗ്യാലറി കാണാം

Lui Xiaoqing, chinese actress,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top