സിപിഎം രണ്ട് ദിവസത്തെ പരിപാടികൾ മാറ്റിവെച്ചു

മുതിർന്ന സിപിഎം നേതാവും മുൻ ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ മരണത്തെ തുടർന്ന് സിപിഎമ്മിന്റെ രണ്ട് ദിവസത്തെ പരിപാടികളെല്ലാം മാറ്റിവെച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പാരിപാടികൾ മാറ്റിവെച്ചതായി അറിയിച്ചത്.
അർബുധ ബാധിതനായി ചികിത്സയിലായിരുന്ന ദക്ഷിണാമൂർത്തി കോഴിക്കോട് സഹകരണ ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News