Advertisement

വിക്രമിനെ ‘ചിയാൻ വിക്രം’ എന്ന് വിളിക്കാനുള്ള കാരണം എന്ത് ??

August 31, 2016
2 minutes Read
vikram

കെന്നടി ജോൺ വിക്ടർ എന്ന യുവാവ് സിനിമയിൽ വന്നപ്പോൾ അത് വിക്രം ആയി. എന്നാൽ ഇയാൾ എങ്ങനെ ‘ചിയാൻ വിക്രമായി’ ?? പലപ്പോഴും പലരും ആധികാരികമായി ‘ചിയാൻ’ വിക്രം എന്ന് പറയുമ്പോഴും എന്താണ് ഈ ‘ചിയാൻ’ എന്ന് പലർക്കും അറിയില്ല.

കെന്നിയിൽ നിന്ന് ചിയാനിലേക്ക് 

1997 ൽ നവാഗത സംവിധായകൻ ബാല വിക്രമിന് ‘സേതു’ എന്ന ചിത്രത്തിൽ ഒരു ഗുണ്ടയുടെ വേഷം നൽകി. സേതു എന്ന ടൈറ്റിൽ കഥാപാത്രം. ‘ചിയാൻ’ ന്നെും അറിയപ്പെടുന്ന ഈ കഥാപാത്രത്തിന് വേണ്ടി വിക്രം കുറേ കഷ്ടപ്പെട്ടു. തല മൊട്ടയടിച്ച് ഇരുപത്തിയൊന്ന് കിലോയും കുറച്ച് പൂർണ്ണമായും കഥാപാത്രത്തെ ഉൾക്കൊണ്ടു അദ്ദേഹം. 1997 ഏപ്രിലിൽ ഷൂട്ടിങ്ങ് തുടങ്ങിയെങ്കിലും ചില പ്രശ്‌നങ്ങളാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല.

എന്നാൽ ചിത്രത്തിൽ പ്രതീക്ഷയർപ്പിച്ച വിക്രം സിനമ ഇറങ്ങുന്നത് വരെ ചിയാന്റെ ഈ ലുക്കിൽ തന്നെ നിന്നു. ഈ കാലയളവിൽ മറ്റ് ചിത്രങ്ങൾ സ്വീകരിക്കാതിരുന്നതും അത്് കൊണ്ട് തന്നെ. തന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു ആ ദിനങ്ങൾ എന്ന് വിക്രം പറയുന്നു.

ഒടുവിൽ നീണ്ടനാളത്തെ കാത്തിരുപ്പിന് വിരാമമിട്ട് 1999 ൽ സേതു റിലീസായി. ഒരു നൂൺ ഷോയായി തീയേറ്ററുകളിൽ കളിതുടങ്ങിയ ചിത്രം പിന്നീട് ചരിത്രം സൃഷ്ടിച്ചു. ഒപ്പം ‘ചിയാൻ’ എന്ന കഥാപാത്രവും. അങ്ങനെ വിക്രം ചിയാൻ വിക്രമായി അറിയപ്പെട്ടു.

സേതുവിലൂടെ തമിഴ് നാടിന്റെ സംസ്ഥാന അവാർഡ്, ദേശിയ ചലച്ചിത്ര പുരസ്‌കാരം എന്നിവ വിക്രമിനെ തേടി എത്തി. കാത്തിരിപ്പിന്റെ ഫലം മധുരമായിരിക്കും എന്ന് തെളിയിക്കുന്നു ഈ വിജയഗാഥ.

Chiyaan, vikram, irumughan, flowers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top