പിണറായി മന്ത്രിസഭയെ കുറിച്ച് നൂറാം ദിവസവും നല്ലതൊന്നും പറയാനില്ലെന്ന് ചെന്നിത്തല

പിണറായി സർക്കാരിന്റെ നൂറാം ദിനം കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോഡിയുടെ പാതയിലൂടെയാണ് പോകുന്നത്. മാധ്യമങ്ങളെ അകറ്റി നിർത്തുകയാണ് ഈ സർക്കാർ. സംസ്ഥാനത്ത് മാർക്‌സിസ്റ്റുകാർക്ക് ഒരു രീതിയും മറ്റുള്ളവർക്ക് വേറെ രീതിയും എന്ന നിലയിലാണ് ഭരണമെന്നും ചെന്നിത്തല പറഞ്ഞു.
നൂറ് ദിവസം തികച്ചിട്ടും ഈ സർക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ല. സർക്കാറിന്റെ ഭാഗമായ വിഎസിന് പോലും സർക്കാരുനെ പറ്റി നല്ലത് പറയാനില്ല. ഉപദേ്ടാക്കളെക്കൊണ്ട് വലഞ്ഞ സർക്കാരാണിത്.
വിഎസ് എന്തുകൊണ്ടാണ് പദവി ഏറ്റെടുക്കാത്തതെന്ന് വ്യക്തമാക്കണമെന്നും പാർട്ടിയിലെ ഭിന്നതകൊണ്ടാണോ എന്ന് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്റെ ഓഫീസിൽ കെട്ടിക്കിടക്കുന്ന ഫയലുകളെ കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല ?
സംസ്ഥാനത്ത് അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയാണ്. സർക്കാർസ നിരാശാജനകമായ നിഷ്‌ക്രിയത്വത്തിന്റഎ തടവറയിലാണ്.
നൂറുദിവസമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വ്യക്തമാക്കിയ പദ്ധതികളൊക്കെ യുഡിഎഫ് സർക്കാർ ആരംഭിച്ചതാണ്. കണ്ണൂർ വിമാനത്താവളും, കൊച്ചി മെട്രൊയുമെല്ലാം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
pinarayi vijayan, Pinarayi Ministry, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here