മലയാളം കടുകട്ടിയെന്ന് ഗൂഗിളും സമ്മതിച്ചു

MALAYALAM

ഇന്ത്യയിലെ ഏറ്റവും ശ്രമകരമായ ഭാഷ ഏതെന്ന് അറിയാമോ? നമ്മുടെ മലയാളമാണ് ഇന്ത്യയിലെ പ്രയാസ്സമേറിയ ഭാഷയിൽ ഒന്നാം സ്ഥാനത്ത്. ഇത് പറയുന്നത് മറ്റാരുമല്ല സാക്ഷാൽ ഗൂഗിൾ തന്നെ.

ദ ഹാർഡെസ്റ്റ് ലാംഗ്വേജ്‌ ഓഫ് ഇന്ത്യ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഗൂഗിൾ നൽകുന്ന ഉത്തരം മലയാളം എന്നാണ്. എല്ലാ കോഡുകളും കണ്ടുപിടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ആർമിയിൽപോലും സംവേദനത്തിന് ഉപയോഗിക്കുന്നത് മലയാളമാണെന്നാണ് ഗൂഗിൾ പറയുന്നത്.

മലയാളം അറിയുന്നവർക്ക് മറ്റെല്ലാ ഭാഷകളും പഠിക്കുക എളുപ്പമായിരിക്കും എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും നമ്മൾ മലയാളികൾക്ക് അൽപ്പമൊക്കെ അഹങ്കരിക്കാം ഇന്ത്യയിലെ അല്ലെങ്കിൽ ഏഷ്യയിലെതന്നെ പ്രയാസമേറിയ ഭാഷയല്ലേ നമ്മൾ സംസാരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top