Advertisement

നടൻ ശ്രീജിത്ത് രവിയ്ക്ക് ഉപാധികളോടെ ജാമ്യം

September 2, 2016
Google News 1 minute Read

സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന പേരിൽ അറെസ്റ്റിലായ നടൻ ശ്രീജിത്ത് രവിയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. പാലക്കാട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിതച്ചത്.

ഒറ്റപ്പാലം പബ്ലിക് സ്‌കൂളിലെ പതിനാറ് വിദ്യാർത്ഥിനികളാണ് ശ്രീജിത്തിനെതിര പോലീസിൽ പരാതി നൽകിയത്. പാലക്കാട് പത്തിരിപ്പാലയിൽ കാറിൽ എത്തിയ നടൻ പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും തുടർന്ന് പെൺകുട്ടി കൾക്കൂടി ഉൾപ്പെടുന്ന രീതിയിൽ സെൽഫി എടുത്തെന്നുമാണ് ശ്രീജിത്ത് രവിയ്‌ക്കെതിരെ പരാതി നൽകി യിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീജിത്ത് രവിയുടെ KL 08 BE 9054 എന്ന നമ്പറിലുള്ള നിസാൻ ഡാറ്റ്‌സൺ മോഡൽ കാറിലെത്തിയ ആൾ പെൺകുട്ടികൾക്ക് നേരെ നഗ്‌നത പ്രദർശിപ്പിക്കുകയും പെൺകുട്ടികൾ കൂടി ഉൾപ്പെടുന്ന രീതിയിൽ സെൽഫി എടുക്കുകയും ചെയ്തത്. കേസിൽ ശ്രീജിത്തിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

sreejith ravi got bail from palakkad sessions court.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here