ഫ്‌ളവേഴ്‌സ്  ഓണം എക്സ്പോ  2016  ഉത്‌ഘാടനം  ഇന്ന് 

കോട്ടയം  നാഗമ്പടം മൈതാനത്തു  ഫ്‌ളവേഴ്‌സ്  ഓണം എക്സ്പോയ്ക്ക്  ഇന്ന് തുടക്കമാകും .
ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയിൽ തയ്യാറാക്കുന്ന പ്രദർശന വേദി അതിന്റെ വൈവിധ്യം കൊണ്ട് കൂടിയാവും ശ്രദ്ധേയമാവുക. പ്രദർശ്‌ന നഗരിയിൽ വമ്പൻ കമ്പനികൾ ഉപഭോക്താക്കൾക്കായി  അവരുടെ ഉത്പന്നങ്ങൾ എത്തിക്കും. ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ടാകും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള  അക്വാ പെറ്റ് ഷോ ,കുട്ടികളുടെ അമ്യൂസ്‌മെന്റ് പാർക്ക്  എന്നിവ ഉൾപ്പെടെ ഒട്ടേറെ സവിശേഷതകൾ  ഈ  മേളയ്ക്കുണ്ട് .
ഇന്ന് വൈകുന്നേരം നടക്കുന്ന ഉത്‌ഘാടന  ചടങ്ങിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ .എ ,മുൻ എം .എൽ.എ    വി .എൻ വാസവൻ ,കോട്ടയം മുൻസിപ്പൽ ചെയർ പേഴ്സൺ ഡോക്ടർ .സോന ,ഫ്‌ളവേഴ്‌സ്  ചെയർമാൻ
ഗോകുലം ഗോപാലൻ ,ദീപിക ചീഫ് എഡിറ്റർ ഫാദർ  ബോബി അലക്സ്  മണ്ണംപ്ളാക്കൽ  എന്നിവർ പങ്കെടുക്കും . വിപണന മേളയുടെ വിൽപ്പനയ്ക്ക്  ‘ഉപ്പും മുളകും ” കുടുംബം  തുടക്കം  കുറിക്കും .
ഉത്‌ഘാടന  ചടങ്ങിനെ തുടർന്ന്  വൈവിധ്യമുള്ള കലാപരിപാടികൾ  വേദിയിൽ അരങ്ങേറും .  സെപ്റ്റംബർ 13 വരെ നീളുന്ന ഈ  മേളയുടെ മീഡിയ പാർട്ടണർ  ദീപികയാണ്. ഓൺലൈൻ പാർട്ട്‌നർ  twentyfournews.com ആണ്.
flowers expo, inauguration,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top