നെഹ്രുവിനെ വാഴ്ത്തി ബിജെപി എംപി വരുൺ ഗാന്ധി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സംഭാവനകൾ എടുത്ത് പറഞ്ഞ ബിജെപി എംപി വരുൺ ഗാന്ധി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി രാജാവിനെപോലെ ആർഭാട ജീവിതമാണ് നയിച്ചതെന്നാണ് ചിലർ കരുതുന്നുത്. എന്നാൽ അദ്ദേഹം 15 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി പദത്തിലെത്തിയതെന്ന് വരുൺ പറഞ്ഞു.
ഇന്ന് ആരെങ്കിലും എന്നോട് നിങ്ങൾ ജയിലിൽ കിടക്കൂ, 15 വർഷം കഴിഞ്ഞ് പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാൽ ക്ഷമിക്കണം അത് ബുദ്ധിമുട്ടാണ് എന്നായിരിക്കും എന്റെ മറുപടി
– വരുൺ ഗാന്ധി
നെഹ്രു തന്റെ ജീവിതവും കുടുംബവും എല്ലാം ഇന്ത്യയുടെ സ്വാതന്ത്രത്തിനായി ത്യജിച്ചുഎന്ന വസ്തുത യുവാക്കൾ മനസിലാക്കണം. അങ്ങനെ നേടിയെടുത്ത സ്വാതന്ത്ര്യം നാം പാഴാക്കരുത്. ലക്‌നൗവിൽ നടന്ന യുവജന സംഗമത്തിൽ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബി ജെ പി എംപി വരുൺ ഗാന്ധി.
varun gandhi praises nehru.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here