‘കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ’; പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ച് മലയാളം വിഭാഗം മേധാവി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ടുകൾ ഒഴിവാക്കാൻ ശിപാർശ. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം സിലബസിൽ വേടന്റെ പാട്ടുകൾ വേണ്ടെന്ന് നിർദേശം. ഗൗരി ലക്ഷിയുടെ പാട്ടുകളും സിലബസിൽ നിന്ന് ഒഴിവാക്കാണമെന്ന് ആവശ്യം. പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മു
ൻ മലയാളം വിഭാഗം മേധാവി എംഎം ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.കാലിക്കറ്റ് സർവകലാശാലയിലെ ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ പാട്ട് ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. തുടർന്ന് അതിന്റെ നടപടിക്രമങ്ങളും നടന്നിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചാൻസലർ നിർദേശിച്ചിരുന്നു.ഗൗരിലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ടും, വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ തുടങ്ങിയ പാട്ടുകളാണ് സിലബസിൽ നിന്ന് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു. ബിഎ മലയാളം പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഇതിനെ കുറിച്ച് ധാരണയുണ്ടാവില്ലെന്നും ഈ പഠനം ബുദ്ധിമുട്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights : Recommendation to remove vedan songs from Calicut University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here