‘പരാതികളുടെ ആധികാരികത കൂടി പരിശോധിക്കപ്പെടണം’ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളാതെ ഐഷ പോറ്റി

ലൈംഗിക ആരോപണക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളാതെ സിപിഐഎം മുന്‍ എംഎല്‍എ പി. ഐഷാ പോറ്റി. രാഹുലിനെതിരായ പരാതികളുടെ ആധികാരികത കൂടി പരിശോധിക്കപ്പെടണമെന്ന് ഐഷാ പോറ്റി ട്വന്റിഫോറിനോട് പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടി നടപടി അന്വേഷണത്തിന് ശേഷം വേണമായിരുന്നു. തെളിവുകളുടെ ആധികാരികതയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐഷാ പോറ്റി പറഞ്ഞു.
ഒരാള്‍ പ്രശ്‌നം ചെയ്തു എന്ന് ഒരു സ്ത്രീയാണ് വന്ന് പറയുന്നത്. അങ്ങനെയൊക്കെ പറയുമ്പോള്‍ വെറുതെ പറയുകയല്ലാതെ ഒന്ന് എഴുതി കൊടുക്കണം. വാര്‍ത്തയൊക്കെ വന്ന് പ്രശ്‌നമായപ്പോള്‍ പാര്‍ട്ടി അവരെ സസ്‌പെന്‍ഡ് ചെയ്യുന്നതൊക്കെ കണ്ടിരുന്നു. ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും മനുഷ്യരെ പറ്റി ആയാലും പറയുന്നതിന്റെ ഉള്ളടക്കം സത്യമാണോ എന്ന് നോക്കുന്നത് നല്ലതാണെന്ന് തോന്നുന്നു – ഐഷാ പോറ്റി വ്യക്തമാക്കി.
എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ എഴുതിക്കൊടുക്കണം. എന്തിനാണ് അടക്കി വച്ചുകൊണ്ടിരിക്കുന്നത്. പറയാനുള്ളത് അപ്പോള്‍ പറഞ്ഞുകൂടെ. പരാതികളില്‍ ആധികാരികത അനിവാര്യമാണ് – ഐഷാ പോറ്റി വ്യക്തമാക്കി. ഏത് മനുഷ്യര് തെറ്റ് ചെയ്തിട്ടുണ്ടേലും അവര്‍ക്കെതിരായിട്ടുള്ള ശരിയായ നടപടി വന്നാലേ ഈ സമൂഹം നന്നാവുകയള്ളൂ. ഒരാളോടും വ്യത്യാസം വേണ്ട. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും കര്‍ശനമായിട്ട് പറയണം. എല്ലാത്തിനും ഒരു അതിര്‍വരമ്പ് വെച്ചാല്‍ അനാവശ്യമായിട്ടുള്ള ഇത്തരം ചര്‍ച്ചകള്‍ ഒഴിവാകാന്‍ പറ്റും – അവര്‍ വ്യക്തമാക്കി.
Story Highlights : Aisha Potty about allegations about Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here