ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ???

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോവുന്ന ഒരു കോളമുണ്ട് അപേക്ഷാ ഫോമിൽ. സീറ്റ് റിസർവ്വ് ചെയ്യുമ്പോൾ ഭൂരിഭാഗം പേരും നിർബന്ധമുള്ള വിവരങ്ങള്‍ മാത്രമാണ് ചേര്‍ക്കുന്നത്. മേല്‍വിലാസം, ട്രെയിന്‍ നമ്പര്‍, എത്തേണ്ട സ്ഥലം, ഇറങ്ങേണ്ട സ്ഥലം തുടങ്ങിയവ. ഇതിനെല്ലാം താഴെ നിര്‍ബന്ധമല്ലാത്തതും എന്നാല്‍ ഒരു ടിക്ക് കാരണം നമുക്ക് ഏറെ പ്രയോജനം ലഭിക്കുകയും (ഭാഗ്യമുണ്ടെങ്കില്‍ മാത്രം) ചെയ്യുന്ന ഒരു ഓപ്ഷന്‍ പലരും അവഗണിക്കുകയോ/അറിയാതെ പോവുകയോ ചെയ്യുന്നുണ്ട്.
Consider For Auto Upgradation എന്ന ഈ ഓപ്ഷനില്‍ ടിക്ക് ചെയ്താല്‍ ഉയര്‍ന്ന ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ നമ്മള്‍ ആ ബെര്‍ത്തിലേക്ക് ഓട്ടോമാറ്റിക്കായി പരിഗണിക്കപ്പെടും. അതായത് റിസര്‍വ്വേഷന്‍ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ എ.സി ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ യെസ് ഓപ്ഷന്‍ നല്‍കിയ താഴെ ക്ലാസുകളിലുള്ളവരെ പരിഗണിക്കും. അപ്പോള്‍ സ്ലീപര്‍ ടിക്കറ്റെടുത്ത ഒരാള്‍ക്ക് അധിക ചാര്‍ജ്ജ് നല്‍കാതെ തന്നെ എ.സി ക്ലാസില്‍ യാത്ര ചെയ്യാം. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഈ ഓപ്ഷന്‍ ടിക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here