മാണിക്കെതിരെ വീണ്ടും വിജിലൻസ് അന്വേഷണം

കേരള കോൺഗ്രസ് നേതാവ് കെ എം മാണിക്കെതിരെ വീണ്ടും വിജിലൻസ് അന്വേഷണം. കേരളാ കോൺഗ്രസിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ടാണ് ത്വരിത പരിശോധനയ്്ക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
2015 ൽ കേരളാ കോൺഗ്രസ് സുവർണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മാണിയുടെ നേതൃത്വത്തിൽ 150 സമൂഹ വിവാഹങ്ങളാണ് നടന്നത്. ഓരോ ദമ്പതിമാർക്കും അഞ്ചുപവനും ഒന്നര ലക്ഷം രൂപയും വീതമാണ് നൽകിയിരുന്നത്. ഇത് സംബന്ധിച്ച പരാതിയിലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News