ഛോട്ടാ രാജന് വ്യാജ പാസ്‌പോർട്ടുകൾ നൽകിയത് ഇന്ത്യൻ ഏജൻസികൾ

ഓസ്‌ട്രേലിയയിൽ ഒളിച്ചു കഴിയാൻ ഉപയോഗിച്ച പാസ്‌പോർട്ടുകൾ തനിക്ക് നൽകിയത് ഇന്ത്യൻ ഏജൻസികളെന്ന് അധോലോക നേതാവ് ഛോട്ടാ രാജൻ. വ്യാജ പാസ്‌പോർട്ട് കേസിൽ ഡെൽഹിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഛോട്ടാ രാജൻ ഇക്കാര്യം പറഞ്ഞത്. താൻ യഥാർത്ഥ രാജ്യസ്‌നേഹിയാണെന്നും 25 വർഷമായി താൻ തീവ്രവാദത്തിനെ തിരെ പോരാടുകയാണെന്നും ഛോട്ടാ രാജൻ കോടതിയോട് പറഞ്ഞു.
പാസ്‌പോർട്ട് ദുരുപയോഗം ചെയ്തിട്ടില്ല, തീവ്രവാദത്തിനെതിരെ പോരാടാനാണ് അത് ഉപയോഗിച്ചത് തീവ്രവാദത്തിനെതിരെ എന്റെ രാജ്യത്തിനുവേണ്ടി ഇത്രയും കാലം നടത്തിയ പോരാട്ടങ്ങൾ വിശദീകരിക്കാൻ എനിക്കു താൽപര്യമില്ല. ദേശീയ താൽപര്യം മുൻനിർത്തി എല്ലാ വിശദാംശങ്ങളും തുറന്നുപറയുന്നില്ല
– ഛോട്ടാ രാജൻ
1993 ലെ മുംബൈ സ്‌ഫോടനം തന്റം മുൻ ബോസായ ദാവൂദ് ഇബ്രാഹിം ആസൂത്രണം ചെയ്തതാണ്. അന്ന് നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടത് തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ ഐഎസ്‌ഐയുമായി ചേർന്നാണ് ആ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ഛോട്ടാ രാജൻ പറഞ്ഞു.
ദാവൂദിനും തീവ്രവാദത്തിനും എതിരായ പോരാട്ടങ്ങൾക്ക് തന്നലാകും വിധം സഹായങ്ങൾ നൽകാറുണ്ടെന്നും തന്നെ സഹായിച്ച് ഉദ്യാഗസ്ഥരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അത് രാജ്യത്തിന് മാനക്കേടുണ്ടാക്കുമെന്നും ഛോട്ടാ രാജൻ വ്യക്തമാക്കി.
ഛോട്ടാരാജന് മോഹൻ കുമാർ എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് നൽകിയ കേസിൽ ചില സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സിബിഐ ആരോപിച്ചിരുന്നു. 1995 മുതൽ ഇന്റർപോൾ തെരയുന്ന രാജനെ 2015 ഓക്ടോബറിലാണ് ഇന്തോനേഷ്യൻ പോലീസ് പിടികൂടിയത്.
Chhota Rajan pleads innocence in fake passport case, terms himself true patriot.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here