ഡാല്‍മേഷ്യന്‍- നായകളിലെ ബ്യൂട്ടി ഐക്കണ്‍

ഡാൽമേഷ്യൻ ജനുസ്സിൽ ഉള്ള നായ്ക്കളെ മറ്റുള്ളവയിൽ നിന്നും ഒറ്റനോട്ടത്തിൽ തന്നെ വേർതിരിക്കുന്നത് ഇവയുടെ ശരീരത്തിലെ പുള്ളികളാണ്.വെളുത്ത നിറത്തിൽ അങ്ങിങ്ങായി കറുപ്പ് നിറത്തിൽ ഉള്ള പുള്ളികൾ ഇവയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഒരു ജനുസ്സാണ് ഡാൽമേഷ്യൻ. ഇവയുടെ ജന്മദേശത്തെപറ്റി പല അഭിപ്രായങ്ങളും ഇന്നും നിലനിൽക്കുന്നു എങ്കിലും ക്രൊയേഷ്യയുടേ തെക്കൻ ഭാഗങ്ങളിൽ ഉള്ള ഡാൽമേഷ്യയിൽ ആണിവയുടെ ജന്മദേശം എന്നും അതിനാലാണീ പേരു ലഭിച്ചതെന്നും കൂടുതൽ പേർ വിശ്വസിക്കുന്നു.
ഉയർന്ന ശിരസ്സും പുറകിലേക്ക് പോകുമ്പോൾ തഴ്ന്ന് വരുന്ന ശരീരവുമാണ് ഇവയുടെ പ്രത്യേകത. സാധാരണ നായകളെ പോലെ അധികം രോമം ഉള്ളവയല്ല ഇവ. പൊക്കം 54 മുതൽ 61 സെന്റീമീറ്ററും സാധാരണഗതിയിൽ 20-27 കിലോ തൂക്കവും വരും ഇവക്ക്. 11 മുതൽ 3വർഷം വരെ സാധരണഗതിയിൽ ഇവ ജീവിക്കുന്നു. നാട്ടിൽ ഇവക്ക് ഏകദേശം 2500 രൂപ മുതൽ മുകളിലേക്ക് വിലയുണ്ട്.പെഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ളവക്ക് വിലകൂടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here