മതവികാരം വ്രണപ്പെടത്തുന്നു; ഗുജറാത്തുകാർക്ക് പോക്കിമോൻ വേണ്ട

പോക്കിമോൻ ഗോ ഗെയിമിനെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹരജി.

ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് അലയ് അനിൽ ദേവ് എന്നയാളാണ് ഹരജി നൽകിയത്. ഹരജിയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും ഗെയും വികസിപ്പിച്ച സാൻഫ്രാൻസിസ്‌കോയിലെ കമ്പനിക്കെതിരെയും ഹൈക്കോടതി നോട്ടീസ് അയച്ചു.

പോകിമോൻ ഗോ ഒരു റിയാലിറ്റി ഗെയിമാണ്. ഗെയിമിൽ ആരാധനാലയങ്ങൾ ക്കുള്ളിൽ മുട്ടയുടെ ചിത്രങ്ങളുണ്ട്. ഹിന്ദു മതക്കാർക്കും ജൈന മതക്കാർക്കും മാംസാഹാരം ആരാധനാലയങ്ങളിൽ കയറ്റാൻ പാടില്ല.

ഇത് മത വിശ്വാസങ്ങളെ വ്രണപ്പെടുത്തും. ഗെയിമിൽ ഏർപ്പെട്ടയാൾ പോയൻറ് നേടാനായി ക്ഷേത്രങ്ങളിലേക്ക് കയറുന്നത് വിശ്വാസങ്ങൾക്ക് എതിരാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

പല രാജ്യങ്ങളിലും പോക്കിമോൻ ഗോ ഗയിമുകൾ നിരോധിച്ചിട്ടുണ്ട്. പതിവിൽനിന്ന് വ്യത്യസ്തമായി യാഥാർത്ഥ്യം എന്ന പ്രതീതി ഉണ്ടാക്കുന്നവയാണ് ഈ ഗെയിം. നിരവധി പേരുടെ മരണത്തിനും ഈ ഗെയും കാരണമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top