കെ ബാബുവിനെതിരായ അന്വേഷണം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് സുധീരൻ

sudheeran-vm

മുൻ മന്ത്രി കെ ബാബുവിനെതിരായ വിജിലൻസ് കേസുകളുടെ എല്ലാ വശങ്ങളും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പാർട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതിയ്ക്ക് ശേഷമേ അഭിപ്രായ പ്രകടനം നടത്തൂ എന്നും പ്രാഥമികമായ അഭിപ്രായം യുഡിഎഫ് യോഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും സുധീരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായി രുന്നു അദ്ദേഹം. മദ്യ നയം ഗുണം ചെയ്യില്ലെന്ന് പറയുന്നത് അത് അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണെന്നും സുധീരൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top