മജിസ്ട്രേറ്റ് പരാതി സ്വീകരിച്ചില്ല, പരാതി നായയ്ക്ക് കൈമാറി

dog

ഉത്തര്‍ പ്രദേശിലെ പന്നയിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ കുറിച്ചുള്ള പരാതി മജിസ്ട്രേറ്റ് അവഗണിച്ചപ്പോഴാണ് പഞ്ചായത്ത് അംഗങ്ങള്‍ ഈ വിചിത്രമായ പ്രതിഷേധം കാഴ്ച വച്ചത്.
അംഗങ്ങള്‍ മജിസ്ട്രേറ്റിനെ കണ്ട് പരാതി പറഞ്ഞെതിനെ തുടര്‍ന്ന് ആരോപണവിധേയനായ ആളെ തന്നെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മജിസ്ട്രേറ്റ് നിയമിക്കുകയായിരുന്നു. ആ ഉദ്യോഗസ്ഥനേക്കാളും വിശ്വാസ്യത നായയ്ക്ക് ഉണ്ട് എന്ന് പറഞ്ഞാണ് പഞ്ചായത്ത് പ്രസിഡന്റ് ധന്‍കാദിന്റെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ നായയ്ക്ക് പരാതി കൈമാറിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top