പോള്‍ തോമസ് ആത്മഹത്യ ചെയ്തു; കൊല്ലത്ത് നിന്ന് കാസർകോട്ടേക്ക് ട്രാൻസ്ഫർ കാരണമെന്ന് ആരോപണം

കൊല്ലം കളക്ടറേറ്റിലെ സീനിയര്‍ ക്ളാര്‍ക്ക് ആയിരുന്ന പോള്‍ തോമസിനെ സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 54 വയസ്സായിരുന്നു.

വെള്ളിയാഴ്ചയായിരുന്നു സംഭവം.കൊല്ലത്തു നിന്നു കാസർകോട് മഞ്ചേശ്വരം കടമ്പാട് വില്ലേജിലേക്ക് ഓഫീസറായി സ്ഥാനക്കയറ്റം നല്‍കിയായിരുന്നു പോള്‍ തോമസിനെ ട്രാന്‍സ്ഫര്‍ ചെയ്തത്.

ജൂനിയറായ പലര്‍ക്കും സമീപ ജില്ലകളില്‍ സ്ഥലം മാറ്റം ലഭിക്കുകയും സീനിയറായ തന്നെ കാസര്‍ഗോഡ് ജില്ലയിലേക്ക് മാറ്റുകകയും ചെയ്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നു പറയപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top