പാക്കിസ്ഥാന് താക്കീതുമായി അഫ്ഗാൻ

വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് ചരക്ക് കയറ്റുമതി നടത്തുവാൻ അനുവദിച്ചില്ലെങ്കിൽ മധ്യ ഏഷ്യൻ രാജ്യങ്ങളിലേക്ക് അഫ്ഗാനിലൂടെ ചരക്ക് നീക്കം നടത്താൻ പാക്കിസ്ഥാനേയും അനുവദിക്കില്ലെന്ന് അഫ്ഗാൻ പ്രസിഡന്റ് അഘ്റഫ് ഗനി.
ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി ഓവൻ ജെൻകിൻസുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാന്റേയും പാകിസ്താന്റേയും ചുമതലയുള്ള ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയായ ഓവൻ ജെൻകിൻസുമായി വെള്ളിയാഴ്ചയാണ് അഷ്റഫ് ഗനി കാബൂളിൽ കൂടിക്കാഴ്ച നടത്തിയത്.
അഫ്ഗാനിൽ ഉത്പാദിപ്പിക്കുന്ന പഴവർഗങ്ങളുടം വലിയ വിപണിയാ് ഇന്ത്യ. എന്നാൽ ഇന്ത്യയിലേക്ക് ചരക്കെത്തിക്കുന്നതിൽ പ്രതിസന്ധി തുടരുകയാണ്. വാഗാ അതിർത്തിയിലൂടെയെത്തുന്ന ചരക്ക് പാക്കിസ്ഥാൻ തടയുന്നതാണ് ഇതിന് കാരണം. ഇതുവഴി കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമുണ്ടാകുന്നതായി അഷ്റഫ് ഗനി പറഞ്ഞു. ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഗാ അതിർത്തിയിലൂടെ ഇന്ത്യപാക് അതിർത്തിയിലെ അട്ടാരിയിലേക്ക് നേരിട്ട് ചരക്കുകൾ എത്തിക്കുവാൻ വളരെക്കാലമായി അഫ്ഗാനിസ്ഥാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. എന്നാൽ പാക്കിസ്ഥാൻ ഇതിന് അനുമതി നൽകുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here