കോകിലയുടെ പിതാവും മരിച്ചു

കൊല്ലം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാറുന്റെ പിതാവ്സുനില്‍കുമാറും (50) അന്തരിച്ചു.ചൊവ്വാഴ്ച രാത്രി 10ന് പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനു സമീപമായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന കോകില അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ സുനില്‍കുമാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
അമിതവേഗത്തില്‍ പിന്നാലെവന്ന കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. കാ ശക്തികുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള റെസിഡന്‍റ്സ് അസോസിയേഷന്‍റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇരുവരും. പരവൂര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഡ്രൈവറാണ് സുനില്‍കുമാര്‍.
കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളജിലെ ബി.എഡ് വിദ്യാര്‍ഥിനി കൂടിയായ കോകില കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറാണ്. തേവള്ളി ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഷൈലജയാണ് സുനില്‍ കുമാറിന്റെ ഭാര്യ. മക്കള്‍: കാര്‍ത്തിക, ശബരി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here