നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയില്ല; ജയിലിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

ജയിലിൽ വെച്ചെഴുതിയ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ച് മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്. മുഖ്യമന്ത്രിയുടെയും ജയില്‍ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രൂപേഷ് ഇന്ന് വൈകുന്നേരം മുതൽ ജയിലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ‘ബന്ദിതരുടെ ഓർമ്മകൾ’ എന്ന നോവലിനാണ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്.
പുസ്തകത്തിൽ കവി കെ സച്ചിദാനന്ദൻ അടക്കമുള്ള മുതിർന്ന സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെ ഒപ്പിട്ടതിനാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി തേടി രൂപേഷ് പ്രത്യേക നിവേദനവും മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവദിക്കാതായതോടെയാണ് പ്രതിഷേധ സൂചകമായി നിരാഹാര സമരത്തിലേക്ക് കടന്നത്.
Read Also: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ചു; RSS പ്രവർത്തകൻ റിമാൻഡിൽ
നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുസ്തകത്തിന് അനുമതി നൽകാത്തത്. നിലവിൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് രൂപേഷിനെ പാർപ്പിച്ചിരിക്കുന്നത്.
അതേസമയം, സിപിഐ(എംഎല്‍)ന്റെ വിദ്യാര്‍ത്ഥി സംഘടനയായ കേരള വിദ്യാര്‍ത്ഥി സംഘടന(കെവിഎസ്) യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന രൂപേഷ് പില്‍ക്കാലത്ത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞുകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന രൂപേഷിനെയും സംഘത്തെയും പൊലീസ് പിടികൂടുന്നത് 2015 മെയ് മാസത്തിലാണ്.
Story Highlights : Maoist prisoner Rupesh begins indefinite hunger strike in jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here