ഗോവിന്ദ ചാമി ജീവിതാവസാനം വരെ ജയിലിൽ കിടക്കണം

SOUMYA court consider revised petition thursday
വിധി പകർപ്പിൽ വ്യക്തത വരുത്തി സുപ്രീം കോടതി ഗോവിന്ദച്ചാമിക്കു ജീവപര്യന്തം ശിക്ഷ ശരി വച്ചു.

ബലാത്സംഗത്തിന് നേരത്തെ ഹൈക്കോടതി നൽകിയ ശിക്ഷയിൽ ഇടപെടുന്നില്ല എന്ന് വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കുന്നു. ശിക്ഷ കുറഞ്ഞത് കൊലപാതക കുറ്റത്തിൽ മാത്രമാണ്. ജീവപര്യന്തം എന്നാൽ ഇപ്പോൾ ജീവിതാവസാനം വരെ എന്ന് വ്യാഖ്യാനിക്കുന്നതിനാൽ ഗോവിന്ദ ചാമി മരണം വരെ ജയിൽ കഴിയേണ്ടി വരും.

കൊലപാതക കുറ്റത്തിന് നൽകിയിരുന്ന വധ ശിക്ഷയാണ് ഏഴു വർഷമാക്കി കുറച്ചത്.

രാവിലെ മുതൽ വന്നു കൊണ്ടിരുന്ന വാർത്തകളും സുപ്രീം കോടതി അഭിഭാഷകരുടെ  നിഗമനങ്ങളും  ശരിയല്ല എന്നതാണ് വിധിപ്പകർപ്പ് നൽകുന്ന വസ്തുത.

വധശിക്ഷ ഒഴിവാക്കിയ കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 325 വകുപ്പു പ്രകാരം ഏഴു വർഷം കഠിന തടവും വിധിച്ചു. ഗുരുതരമായ മുറിവേൽപിച്ചതിനാണു ശിക്ഷ.
സൗമ്യ ട്രെയിനിൽനിന്നു ചാടുന്നതായി കണ്ടെന്ന് ഒരു മധ്യവയസ്കൻ പറഞ്ഞതായി നാലാം സാക്ഷിയും നാൽപതാം സാക്ഷിയും നൽകിയ മൊഴി കണക്കിലെടുത്തതിനാലാണ് വധശിക്ഷ ഒഴിവാക്കിയത്.

കൊല്ലുകയെന്നത് പ്രതിയുടെ ഉദ്ദേശ്യമായിരുന്നുവെന്നു തെളിയിക്കാനായില്ലെന്നു കോടതി വിലയിരുത്തി. പോസ്റ്റ്മോർട്ടം നടത്തിയവരുടെ ശാസ്ത്രീയമായ അനുമാനങ്ങളെ കോടതി തള്ളിക്കളഞ്ഞതുമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top