കൊല്ലത്ത് കാറിടിച്ച് വനിതാ കൗണ്‍സിലറും അച്ഛനും മരിച്ച കേസില്‍ കാറോടിച്ച ആള്‍ അറസ്റ്റില്‍

കൊല്ലത്ത് കാറിടിച്ച് വനിതാ കൗണ്‍സിലറും അച്ഛനും മരിച്ച കേസില്‍ കാറോടിച്ച ആള്‍ അറസ്റ്റില്‍. മരുത്തടി സ്വദേശി അഖിലാണ് അറസ്റ്റിലായത്.
കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലെ കൗണ്‍സിലര്‍ കോകിലയും അച്ഛന്‍ സുനില്‍ കുമാറുമാണ് മരണമടഞ്ഞത്. തിരുവോണത്തിന് തലേന്നായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറ് ഇടിയ്ക്കുയായിരുന്നു. അപകടം ഉണ്ടായ ശേഷം കാറ് നിറുത്താതെ പോയി. ഒളിവില്‍ പോയിരുന്നെങ്കിലും പോലീസ് പിടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രതി മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top