ഇനി മനുഷ്യർ വേണ്ട, റോബോർട്ടുകൾ പണി എടുക്കും

റെയ്മണ്ട്‌സിൽ 10,000 പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത. രാജ്യത്തെ മുൻനിര വസ്ത്രവ്യാപാര കേന്ദ്രത്തിൽ ജീവനക്കാർക്ക് പകരം റോബോർട്ടുകളെ ജോലിയ്ക്ക് നിയമിക്കാനാണ് കമ്പനി തീരുമാനം.

മൂന്ന് വർഷത്തിനകം പദ്ധതി നടപ്പാക്കുമെന്നും ഇതോടെ 10,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നും രാജ്യത്തെ ആകെയുളള 16 വസ്ത്ര നിർമ്മാണ പ്ലാന്റുകളിലാണ് റോബോർട്ടുകളെ നിയമിക്കുകയെന്നും റെയ്മണ്ട്‌സ് സിഇഒ സഞ്ജയ് ബെഹൽ വ്യക്തമാക്കി.

200 ജീവനക്കാരുള്ള ഓരോ പ്ലാന്റുകളിലുമായി ആകെ 30,000 പേരാണ് ജോലിചെയ്യുന്നത്. 100 ജീവനക്കാർക്ക് ഒരു ബോർട്ട് എന്നതാണ് കമ്പനിയുടെ കണക്കുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top