കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ മേൽ മഷി ഒഴിച്ചു

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ മേൽ വിദ്യാർത്ഥികൾ മഷി ഒഴിച്ചു. ഭോപ്പാൽ എയിംസ് ആശുപത്രിയിലെ വിദ്യാർത്ഥികളാണ് ആശുപത്രിയിൽ വെച്ച് മന്ത്രിയ്ക്ക മേൽ മഷി ഒഴിച്ചത്.
എയിംസിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും മികച്ച അധ്യാപകകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളാണ് സംഭവത്തിന് പിന്നിൽ.
വിവധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഏയിംസിൽ എത്തിയതായിരുന്നു മന്ത്രി. അദ്ദേഹത്ത കാണാനും പ്രശ്‌നങ്ങൾ ഉന്നയിക്കാനും വിദ്യാർത്ഥികൾ ശ്രമിച്ചിരുന്നെങ്കിലും വിദ്യാർത്ഥികളെ കാണാൻ തയ്യാറാകാതെ ക്യാംപസ് വിടാനൊരുങ്ങിയ മന്ത്രിയുടെ മേൽ മാർക്കർ സ്‌കെച്ചിന്റെ മഷി ഒഴിക്കുകയായിരുന്നു.
AIIMS Bhopal students throw ink at Union Minister J P Nadda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here