ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

ചേർത്തല യ്ക്കടുത്ത് ദേശീയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചേർത്തല സ്വദേശികളായ ഹരികൃഷ്ണൻ (22), രാഹുൽ(25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
അരൂർ ഭാഗത്തുനിന്ന് ബിവറേജസ് കോർപ്പറേഷന്റെ മദ്യം കയറ്റി ചേർത്തലയ്ക്ക് വരുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽവെച്ചും മരിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News