അഗതാ ക്രിസ്റ്റിയെ അനുസ്മരിക്കാൻ ത്രില്ലർ സ്റ്റാമ്പുകൾ

അപസർപ്പക നോവലുകളുടെ സ്വന്തം അഗതാ ക്രിസ്റ്റിയുടെ കൃതികളെ അനുസ്മരിക്കാൻ സ്റ്റാമ്പുകൾ. അഗതാ ക്രിസ്റ്റിയുടെ ആദ്യ നോവലായ മിസ്റ്റീരിയസ് അഫയർ അറ്റ് സ്റ്റൈൽസിന്റെ നൂറാം വാർഷികത്തിലാണ് ബ്രിട്ടൺ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

നോവലുകൾക്ക് സമാനമായി സൂചനകൾ ഒളിപ്പിച്ച് സസ്‌പെൻസ് ത്രില്ലറുകളായി തന്നെയാണ് സ്റ്റാമ്പുകൾ തയ്യാറാക്കിയിരിക്കുന്നത്.

അഗതാ ക്രിസ്റ്റിയുടെ 126ആം ജൻമദിനമായ സെപ്തംബർ 15 നാണ് നോവലുകളെ ആസ്പദമാക്കി 6 സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഓരോ നോവലുകളെയും ഓർമ്മിപ്പിക്കുന്നരീതിയിലാണ് സ്റ്റാമ്പുകളെ ചിത്രീകരിച്ചിരിക്കുന്നത്.

agatha-christie

മർഡർ ഓൺ ദി ഓറിയന്റ് എക്‌സ്പ്രസ്, ബോഡി ഇൻ ദ ലൈബ്രറി, ആൻഡ് ദെൻ ദേർ വേർ നൺ, മർഡർ ഓഫ് റോജർ അക്രോയിഡ്, എ മർഡർ ഈസ് അനൗൺസ്ഡ് എന്നീ നോവലുകളാണ് സ്റ്റാമ്പുകളായി എത്തിയിരിക്കുന്നത്.

Agatha Christie stamps mark author’s centenary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top