ഡെൽഹിയല്ല, കുറ്റകൃത്യങ്ങളിൽ ഒന്നാമത് കൊല്ലം

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊല്ലം ജില്ല ഒന്നാമത്. 2015 ൽ അതിദാരുണ സംഭവങ്ങൾ അരങ്ങേറിയ ഡൽഹിയേയും മുംബെയിയെയും പിന്നിലാക്കിയാണ് കൊല്ലം ഒന്നാമതെത്തിയിരിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് കണക്കുകൽ പുറത്തുവിട്ടിരിക്കുന്നത്.

1194.3 ആണ് കൊല്ലത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക്. എന്നാൽ ഡെൽഹിയിൽ ഇത് 1066.2 ഉം മുംബെയിൽ 233.2 ഉം കൊൽക്കത്തയിൽ 1790 ഉം ആണ്. കൊല്ലത്ത് കഴിഞ്ഞ വർഷം മാത്രം ആകെ നടന്നത് 13,257 കുറ്റകൃത്യങ്ങളാണ്. ഇത് ഇന്ത്യയിൽ നടന്ന ആകെ കുറ്റകൃത്യങ്ങളിൽ 2 ശതമാനമാണ്.

സ്ത്രീകൾക്കെതിരായി 172 അതിക്രമങ്ങളാണ് കൊല്ലത്ത് നടന്നത് . ഗാർഹിക പീഡനങ്ങളുടെ നിരക്കിലും കൊല്ലം ഒട്ടും പിറകിലല്ല. 221 കേസുകളാണ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്.

2012ൽ യാഹൂ പുറത്തുവിട്ട പട്ടികയിൽ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ഇന്ത്യയിലെ 20 നഗരങ്ങളിലൊന്നായി കൊല്ലത്തെയും ഉൾപ്പെടുത്തിയിരുന്നു.

സംഘർഷം, കലാപം എന്നിവയുമായി ബന്ധപ്പെട്ട് 217 കേസുകളാണ് കൊല്ലം ജില്ലയിൽ റെജിസ്റ്റർ ചെയ്തത്. ഈ വിഭാഗത്തിൽ ഭോപ്പാൽ മാത്രമാണ് കൊല്ലത്തിനു മുന്നിലുള്ളത്. അതേസമയം സാമുദായിക കലാപങ്ങളൊന്നും കൊല്ലത്ത് നടന്നിട്ടില്ല.

പോലീസ് റെജിസ്റ്റർ ചെയ്യുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പട്ടിക തയ്യാറാക്കുന്നത്.

Delhi is not India’s crime capital, it is Kollam in Kerala.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top