Advertisement

മമ്മൂട്ടിയെയും മോഹൻലാലിനെയും കൂട്ടിലാക്കി പൃഥ്വിരാജ്

September 18, 2016
1 minute Read
mammootty and mohanlal works prithwi
മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളെയും കൂട്ടിലാക്കി പൃഥ്വി രാജിന്റെ ന്യു ടേൺ. സംവിധായക കുപ്പായമണിഞ്ഞ് മോഹൻലാലിനെയും നിർമ്മാതാവിന്റെ വേഷത്തിൽ മമ്മൂട്ടിയെയും കയ്യിലെടുത്താണ് പൃഥ്വി ഇത് സാധ്യമാക്കിയത്.

നടനായും നിർമ്മാതാവായും തിളങ്ങിയ പൃഥ്വി ഇതാ സംവിധായകനായും എത്തുകയാണ് മോഹൻലാലിനെ നായകനാക്കിയാണ് താരം സംവിധാന രംഗത്തെത്തുന്നത്. ലൂസിഫർ എന്ന ചിത്രത്തിൽ രജനീഷ് ഓഷോയായുള്ള മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

പൃഥ്വി രാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ചിത്രീകരണം പുരോഗമിക്കുന്ന ദ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമാണ് പൃഥ്വി ചിത്രത്തിന്റെ പോസ്റ്റർ പബ്ലിഷ് ചെയ്തത്.

ഇരു താരങ്ങൾക്കുമൊപ്പം നടനായല്ല, നിർമ്മാതാവും സംവിധായകനുമായാണ് പൃഥ്വി എത്തുന്നത്. സംവിധാന രംഗത്തേക്ക് പൃഥ്വി എന്ന് ഇറങ്ങും എന്ന് കാത്തിരുന്ന ആരാധകർക്ക് ഇപ്പോൾ ഇരട്ടി മധുരമാണ്. നായകൻ മോഹൻലാൽ എന്നതുതന്നെ കാരണം. ഒപ്പം മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും.

Mammootty and mohanlal works prithwi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top