ആപ്പിള്‍ ഐ ഫോണുകളുടെ വില ഉയര്‍ത്തിയേക്കും; കാരണം താരിഫ് പോര്?

ഇന്ത്യ-ചൈന താരിഫ് പോരിന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന ആപ്പിള്‍ ഐഫോണ്‍ 17ന് പുതുക്കിയ വിലയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വില വര്‍ധനവ് ഉണ്ടാകുമെങ്കിലും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയുടെ താരിഫ് വര്‍ധന മൂലമാണ് വില കൂടുന്നതെന്ന് തുറന്ന് പറയാന്‍ കമ്പനി താത്പര്യപ്പെടുന്നില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. (Apple considers raising iPhone prices)
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് പോരില്‍ ഏറ്റവുമധികം വലയുന്ന കമ്പനികളിലൊന്ന് ആപ്പിളാണ്. അമേരിക്കയും ചൈനയും താരിഫ് താല്‍ക്കാലികമായി കുറയ്ക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഓഹരികളുടെ മൂല്യം 7 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. എന്നിരിക്കിലും ചൈനീസ് ഇറക്കുമതികള്‍ക്ക് യുഎസില്‍ ഇപ്പോഴും 30 ശതമാനം താരിഫ് നല്‍കേണ്ടി വരും.
Read Also: ‘ഉയർന്ന താരിഫ്, ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ആപ്പിൾ CEOയോട് ട്രംപ്
താരിഫ് പോര് മൂലം തങ്ങള്‍ക്ക് ഈ വര്‍ഷം 900 മില്യണ്‍ കോടി രൂപ അധിക ചെലവ് വരുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെ സമ്മതിച്ചിരുന്നു. ഹൈ എന്‍ഡ് ഫോണുകള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വില വര്‍ധനയുണ്ടാകുകയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വില വര്‍ധനവിനെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആപ്പിളിനോട് പ്രതികരണം തേടിയെങ്കിലും കമ്പനി പ്രതികരിക്കാന്‍ തയ്യാറായില്ല.
Story Highlights : Apple considers raising iPhone prices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here