ഖദര്‍ ഡിസിപ്ലിനാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി അജയ് തറയില്‍. ഖദര്‍ ഒരു അച്ചടക്കമാണെന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് ഉള്‍പ്പെടുത്തിയുള്ള പോസ്റ്റ്. പുതുതലമുറ നേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതിനെതിരെ അജയ് തറയില്‍ മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. (ajay tharayil indirect criticism against rahul mamkoottathil)
മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതില്‍ അജയ് തറയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാഹുലിനെതിരെ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഖദറും അച്ചടക്കവും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് അജയ് തറയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഖദര്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള സ്വന്തം ചിത്രത്തിനൊപ്പമാണ് പോസ്റ്റ് കൂടാതെ പുതുതലമുറ ഡിസൈനുകളില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് ഓണക്കാലത്ത് 30 ശതമാനം റിബേറ്റുണ്ടെന്നും അദ്ദേഹം അറിയിച്ചു. അജയ് തറയിലിന്റെ പഴയ നിര്‍ദേശം ഓര്‍മിപ്പിച്ച് പിന്തുണ നല്‍കിക്കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
Story Highlights : ajay tharayil indirect criticism against rahul mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here