ഇവിടെ വാവ സുരേഷിന് പണിയില്ല !!

പ്രതിവർഷം ഇരുപതിനായിരത്തോളം ആളുകൾ പാമ്പ് കടിയേറ്റ് മരിക്കുന്ന നമ്മുടെ ഈ രാജ്യത്താണ് ഈ അത്ഭുതം അരങ്ങേറുന്നത്.
വാരണാസിക്ക് അടുത്തുള്ള ഗൗരിഗഞ്ജ് ഉൽപ്പെടെയുള്ള ചില ഗ്രാമങ്ങളിൽ നൂറുകണക്കിന് മൂർഖൻ പാമ്പുകൾ ആരെയും ഉപദ്രവിക്കാതെ പകൽ സമയത്ത് സ്വൈര്യവിഹാരം നടത്തുന്നത്. തെരുവുകളിലും, എന്തിന് ഏറെ, വീടുകളിൽ പോലും ആരെയും ഉപദ്രവിക്കാതെ ഇവ ഇഴഞ്ഞ് നടക്കുന്ന കാഴ്ച്ച ലോലഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല.
നമ്മുടെ വീട്ടിലെ വളർത്ത് മൃഗങ്ങളുടെ അതേ സ്വാതന്ത്ര്യമാണ് ഈ മൂർഖൻമാർക്ക്
ഇവിടുത്തെ ജനങ്ങൾ തങ്ങളുടെ വീടുകളിലും കൊടുക്കുന്നത്. പാമ്പ് വിഷത്തിൽ നിന്നും രക്ഷനേടാൻ തങ്ങൾക്ക് പ്രത്യേക കഴിവുകൾ വരദാനമായി കിട്ടിയിട്ടുണ്ടെന്നാണ് ഈ നാട്ടുകാരുടെ വിശ്വാസം.
മൂർഖൻ മാത്രമല്ല അണലികളും ഉണ്ട് ഈ കൂട്ടത്തിൽ. ഇവ തീണ്ടുന്ന വിഷത്തിൽ നിന്ന് ശമനം കിട്ടാൻ ചികത്സയല്ല മറിച്ച് ആത്മീയ രീതികളാണ് ഈ ജനത കൈകൊള്ളുന്നത്.
ഈ ഗ്രാമത്തിൽ ആരും ഇന്ന് വരെ പാമ്പ് കടിയേറ്റ് മരിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. കുട്ടികളടക്കം ഉള്ള ജനങ്ങൾ ഈ ആത്മീയ ചികത്സാ രീതിയിലൂടെ ശമനപ്പെടുന്നത് എങ്ങനെയെന്ന് വൈദ്യശാസ്ത്രത്തിന് ഇതുവരെ പിടികിട്ടിയിട്ടില്ല.
ഈ ഗ്രാമത്തെയും ഗ്രാമവാസികളെയും ചുറ്റപ്പറ്റിയുള്ള നിഗൂഢത ഇന്നും ചുരുളഴിയാതെ കിടക്കുന്നു.
ബിബിസി ഗംഗാ നദിയെ പറ്റി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയുടെ ഭാഗമാണ് ഈ വീഡിയോ. ഇതിൽ പതിഞ്ഞ ഈ ഗ്രാമത്തിലെ കാഴ്ച്ചകൾ ഞെട്ടിക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here