സിസിടിവി ദൃശ്യങ്ങളിൽ ബാബുവിന്റെ ഭാര്യ; അന്വേഷണം മുറുകുന്നു

വിജിലൻസ് പരിശോധനയ്‌ക്കെത്തുന്നതിന്റെ ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ബാങ്കിലെത്തി. വിജിലൻസ് തൃപ്പൂണിത്തുറ എസ്ബിടി ശാഖയിൽനിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ബാബുവിന്റെ ഭാര്യ ബാങ്കിലെത്തിയതായി കണ്ടെത്തിയത്. ബാബുവിന്റെ ഭാര്യ ലോക്കറിലെ രേഖകളും വിവരങ്ങളും മാറ്റിയെന്നാണ് വിജിലൻസിന്റെ സംശയം.
ബാബുവിന്റെ ബന്ധുക്കളുടെ ലോക്കറുകളിൽ പരിശോധന നടത്തിയെങ്കിലും 300 പവൻ മാത്രമാണ് വിജിലൻസിന് കണ്ടെത്താനായത്. അതേ സമയം ബാബുവിന്റെയും ഭാര്യയുടെയും ലോക്കറിൽനിന്ന് യാതൊന്നും ലഭിച്ചിരുന്നില്ല.
ഇത് ഇവർ അന്വേഷണം പ്രഖ്യാപിച്ചതോടെ മാറ്റിയതാകാമെന്ന ആരോപണവും ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് ബാങ്കിനോട് സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ വിജിലൻസ്ആ വശ്യപ്പെട്ടത്.
അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകളിൽ പരിശോധന നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here