ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ തയ്യാറെന്ന് പാക്കിസ്ഥാൻ

ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ പാക്കിസ്ഥാൻ സജ്ജമാണെന്ന് പാക് സേനാ മേധാവി. ഉറി ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യാക്രമണം ശക്തമാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രസ്താവനയുമായി പാക് സേനാ മേധാവി ജെനറൽ രഹീൽ ഷെരീഫ് രംഗത്തെത്തിയിരിക്കുന്നത്.

മേഖലയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും നേരിട്ടോ അല്ലാതെയോ ഉള്ള അതിക്രമങ്ങൾക്ക് സജ്ജരാണെന്നും അദ്ദേഹം വ്യക്തമാക്കി.

റാവൽപിണ്ടിയിൽ സൈനിക കമാൻഡർമാരുടെ കോൺഫറൻസിൽ വെച്ചാണ് പാക് ജനറലിലിന്റെ പ്രസ്താവന. ഉറി ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം പാക്കിസ്ഥാൻ തള്ളി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top