ട്രാന്‍സ്ഫോമര്‍ പൊട്ടി; വീടിനുള്ളില്‍ വീട്ടമ്മ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍

കുട്ടനാട്ടിൽ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ച്‌ അമിത വൈദ്യുതി പ്രവാഹമുണ്ടായതിനെ തുടര്‍ന്ന് വീടിനുള്ളില്‍ നിന്ന വീട്ടമ്മ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍.

സംഭവത്തിൽ രണ്ടു പേര്‍ക്കു പരുക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്‍പതില്‍ ചിറയില്‍ ഷാജിയുടെ ഭാര്യ സുധര്‍മ്മ ( 43 ) യെയാണ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുന്നപ്ര സ്വദേശികളായ തെക്കേച്ചിരിയില്‍ ലാലി, നല്ലൂപറമ്പില്‍ പ്രവീണ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top