ഉറി ഭീകരാക്രമണം; കാരണം വൻ സുരക്ഷാ വീഴ്ച

കഴിഞ്ഞ ദിവസം ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് കാരണം വൻ സുരക്ഷാ വീഴ്ചയെന്ന് ആരോപണം. ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപവും ആർമി ആസ്ഥാനത്തുമായി കമ്പി വേലികൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടത്തെിയിരുന്നു. സൈനിക താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ വേണ്ട പ്രാധാന്യത്തോടെ ഇത് കണ്ടില്ലെന്നാണ് വിലയിരുത്തുന്നത്.
ഗുരുതരമായ വീഴ്ച ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന സൈനിക ബേസിൽ നുഴഞ്ഞുകയറാൻ കാരണമായെന്നാണ് കരുതുന്നത്. തീവ്രവാദികൾക്ക് ക്യാമ്പിന്റെ രേഖാ ചിത്രം ലഭിച്ചിരുന്നതായും കരുതുന്നു.
കശ്മീരിലെ ഉറി സൈനിക താവളത്തിൽ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിൽ 17 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here