22 കാരി ബസ് കത്തിച്ചത് 100 രൂപയ്ക്കും മട്ടൺ ബിരിയാണിയ്ക്കും വേണ്ടി

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നടന്ന അക്രമങ്ങളിൽ 22 കാരി ബസ് കത്തിച്ചത് 100 രൂപയ്ക്കും മട്ടൺ ബിരിയാണിയ്ക്കും വേണ്ടിയെന്ന് പെൺകുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ.
സെപ്തംബർ 12 ന് ബംഗളുരുവിൽ ഉണ്ടായ അക്രമ സംഭവങ്ങൾക്കിടെ ബസുകൾക്ക് തീ കൊളുത്തിയത് 22 കാരിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഘർഷത്തിൽ പോലീസ് അറെസ്റ്റ് ചെയ്ത 11 പേരിലെ ഏക വനിതയായ സി ഭാഗ്യയാണ് ബസ്സുകൾ കത്തിച്ചത്.
മാധ്യമ പ്രവർത്തകരോടാണ് ഭാഗ്യയുടെ അമ്മ യെല്ലമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രക്ഷോഭകർ ആക്രമണത്തിൽ പങ്കെടുക്കാൻ 100 രൂപയും ബിരിയാണിയും വാഗ്ദാനം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഭാഗ്യയും ഇക്കാര്യം സമ്മതിച്ചതായാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ബസ്സുകൾ പാർക്ക് ചെയ്തിടത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറെസ്റ്റ് ചെയ്തത്. ജീവനക്കാർ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിലാണ് ഭാഗ്യ ാളുകലെയും കൂട്ടി എത്തി വാഹനങ്ങൾക്ക് തീയിട്ടതെന്ന4ാണ് പോലീസ് നൽകുന്ന സൂചന.
കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുനൽകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതോടെ കർണാടകഗയിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 400 പേരാണ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സെപ്തംബർ 12ന് നടന്ന ബന്ധിൽ തമിഴ്നാട്ടുകാരന്റെ 42 ബസ് കത്തിച്ചത്. 25000 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ നാളുകളിൽ ഉണ്ടായത്.
Cauvery water row, Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here