Advertisement

ബലാത്സംഗ കേസ്: പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

15 hours ago
1 minute Read
revanna

ബലാത്സംഗ കേസില്‍ ജെഡിഎസ് നേതാവും മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും.

രേവണ്ണ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിയായ 48കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. കോവിഡ് കാലത്ത്‌ പ്രജ്വൽ തന്നെ ബലാൽസംഘം ചെയ്തെന്നു ദൃശ്യങ്ങൾ പകർത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണ് പരാതി. ഹൊലെനരസിപുര സ്റ്റേഷനിൽ പരാതി നൽകിയ ഇവരെ തട്ടിക്കൊണ്ടു പോകാനും ശ്രമമുണ്ടായിരുന്നു.പതിനാല് ദിവസത്തിനുള്ളില്‍ തന്നെ ഹിയറിംഗ് പൂര്‍ത്തിയാക്കി വാദങ്ങള്‍ കേട്ട് ശിക്ഷ വിധിച്ചിരിക്കുകയാണ്. കേസില്‍ 26 സാക്ഷികള്‍ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട പല തെളിവുകളും കോടതിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തിയിരുന്നു.

വിധിക്ക് ശേഷം വികാരാധീതനായാണ് പ്രജ്വല്‍ രേവണ്ണ കോടതിയില്‍ നിന്നും മടങ്ങിയത് എന്നുള്ള വിവരം കൂടി പുറത്ത് വരുന്നുണ്ട്. രേവണ്ണയ്‌ക്കെതിരെ പ്രധാനമായും നിലനില്‍ക്കുന്നത് മൂന്ന് കേസുകളാണ്. അതില്‍ ആദ്യത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരിക്കുന്നു.

നാളെ രാവിലെ പതിനൊന്ന് മണിയോടെ എന്താകും ശിക്ഷ എന്ന് അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രേവണ്ണ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ പുറത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിലവില്‍ നാലു ബലാത്സംഗ കേസുകളില്‍ രേവണ്ണ പ്രതിയാണ്.

Story Highlights : Prajwal Revanna convicted in rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top